സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള സൈബര്‍ ആക്രമണം: പ്രത്യേക സെൽ രൂപവത്കരിച്ചു

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്കുമാത്രമായി സംസ്ഥാനത്ത് നോഡല്‍ സൈബര്‍ സെല്‍...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള സൈബര്‍ ആക്രമണം: പ്രത്യേക സെൽ രൂപവത്കരിച്ചു

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്കുമാത്രമായി സംസ്ഥാനത്ത് നോഡല്‍ സൈബര്‍ സെല്‍ രൂപവത്ക്കരിക്കുന്നു. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ നേത്യത്വത്തിലാണ് പ്രത്യേക സെല്‍ പൊലീസ് ആസ്ഥാനത്തുള്ള സൈബര്‍ സ്റ്റേഷനിൽ പ്രവര്‍ത്തിക്കുക.

ഇത്തരം സൈബർ ആക്രമണങ്ങൾ തടയാൻ കേന്ദ്രീകൃത ഓൺലൈൻ റിപ്പോർട്ടിങ് പോർട്ടലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപംനൽകിയിട്ടുണ്ട്. ഈ പോർട്ടലുമായി ബന്ധപ്പെടുത്തിയായിരിക്കും സംസ്ഥാന നോഡൽ സൈബർ സെൽ പ്രവർത്തിക്കുക.

155260 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലൂടെ നോഡൽ സൈബർ സെല്ലിന് പരാതികൾ കൈമാറാം. ഫോണിലൂടെ പരാതി സ്വീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ പരാതിക്കാർക്ക് ആവശ്യമായ സാങ്കേതികസഹായം നൽകുകയും പരാതികൾ രജിസ്റ്റർ ചെയ്യുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് സെല്ലിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഉടനെ സാങ്കേതികപരിശീലനം നൽകും.

അതേസമയം എല്ലാ സംസ്ഥാനങ്ങളിലും നോഡൽ സൈബർ സെല്ലുകൾ രൂപവത്കരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഹനാൻ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ അടിയന്തരമായി സെൽ രൂപവത്കരിക്കുന്നതെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു

Story by
Read More >>