ന്യൂനമര്‍ദം കേരളത്തോടടുക്കുന്നു; തിരുവനന്തപുരത്ത് കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ന്യൂനമര്‍ദം കേരളതീരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തിന് 390...

ന്യൂനമര്‍ദം കേരളത്തോടടുക്കുന്നു; തിരുവനന്തപുരത്ത് കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ന്യൂനമര്‍ദം കേരളതീരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെടുന്നതായാണ് വിവരം. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും തിരമാലകള്‍ 3.2 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ ഈമാസം 15 വരെ കനത്ത മഴയുണ്ടാകുമെന്നാണ് കരുതുന്നത്.

Read More >>