സാ​ഗർ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റ്; അടുത്ത 48 മണിക്കൂര്‍ ജാഗ്രത നിര്‍ദ്ദേശം

Published On: 17 May 2018 10:30 AM GMT
സാ​ഗർ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റ്; അടുത്ത 48 മണിക്കൂര്‍ ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങി 'സാഗര്‍' ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി 'സാഗര്‍' ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്.

അടുത്ത 12 മണിക്കൂറില്‍ 'സാഗര്‍' ചെറിയ രീതിയില്‍ ശക്തി പ്രാപിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് രൂപം കൊണ്ട സാഹചര്യത്തില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലേക്കും അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകരുതെന്ന് കാലാവാസ്ഥ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.ലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Top Stories
Share it
Top