ദിലീപിന് ക്ലീൻചിറ്റ്; ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം

തൃ​ശൂ​ർ: ന​ട​ൻ ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ചാ​ല​ക്കു​ടി​യിലുള്ള ഡി ​സി​നി​മാ​സ് തി​യ​റ്റ​ർ സർക്കാർ ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ...

ദിലീപിന് ക്ലീൻചിറ്റ്; ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം

തൃ​ശൂ​ർ: ന​ട​ൻ ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ചാ​ല​ക്കു​ടി​യിലുള്ള ഡി ​സി​നി​മാ​സ് തി​യ​റ്റ​ർ സർക്കാർ ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജി​ല്ലാ ക​ല​ക്ട​ർ സ​ർ​വേ ഡ​യ​റ​ക്ട​ർ​ക്കു സമർപ്പിച്ച റി​പ്പോ​ർ​ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൈ​യേ​റ്റ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ പ​രാ​തി​ക്കാ​ര​ൻ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പി​ ഡി ജോ​സ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ൽ തൃ​ശൂ​ർ വി​ജി​ല​ൻ​സ് ഡി ​സി​നി​മാ​സ് തി​യ​റ്റ​റിനെതിരെ കേ​സെ​ടു​ത്തി​രു​ന്നു. ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി കൈ​യേ​റി​യെ​ന്ന പ​രാ​തി​യി​ൽ ദി​ലീ​പ്, മു​ൻ ജി​ല്ലാ ക​ല​ക്ട​ർ എം ​എ​സ് ജ​യ എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കിയാണ് വി​ജി​ല​ൻ​സ് കേസെടുത്തത്.

സ്വ​കാ​ര്യ ക്ഷേ​ത്ര​ത്തി​ന്‍റെ ഒ​ന്ന​ര സെ​ന്‍റ് മാ​ത്ര​മാ​ണ് തിയേറ്റർ കൈ​യേ​റി​യ​തെ​ന്നും ഇ​തി​ൽ ക്ഷേ​ത്രം ഭരണസമിതിക്ക് പ​രാ​തി​യി​ല്ലെ​ന്നും നേ​ര​ത്തെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ജി​ല്ലാ സ​ർ​വേ സൂ​പ്ര​ണ്ടിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇ​തി​നു സ​മാ​ന​മാ​യ റി​പ്പോ​ർ​ട്ടാ​ണ് വി​ജി​ല​ൻ​സും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

Read More >>