ദലിത് സംഘടനകളുടെ ഹര്‍ത്താല്‍; എം ഗീതാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു

Published On: 2018-04-09T11:30:00+05:30
ദലിത് സംഘടനകളുടെ ഹര്‍ത്താല്‍; എം ഗീതാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധനനിയമം പുന:സ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണം എന്നാവശ്യപ്പെട്ട് ദലിത് സംഘടനകള്‍ നടത്തി വരുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്‍വശത്തെ റോഡ് ഹര്‍ത്താല്‍ അനുകൂലികള്‍ ഉപരോധിച്ചു. കൊച്ചിയില്‍ ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷം മുന്നില്‍ കണ്ടാണ് നടപടിയെന്ന് പൊലിസ് അറിയിച്ചു. അഡ്വ. പി ജെ മാനുവല്‍, വി സി ജെന്നി, എ ബി പ്രശാന്ത്, ഷിജി കണ്ണന്‍, സി എസ് മുരളി ശങ്കര്‍, അഭിലാഷ് പടചേരി, ജോയ് പാവേല്‍, ഷിജി കണ്ണന്‍ എന്നീ നേതാക്കളും പൊലീസ് കസ്റ്റഡിയിലാണ്.

ഹൈകോടതി പരിസരത്ത് വാഹനം തടഞ്ഞതുകൊണ്ടാണ് ഗീതാനന്ദനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം താന്‍ വാഹനം തടഞ്ഞില്ലെന്ന് ഗീതാനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഗീതാന്ദന്‍ പറഞ്ഞു. 30 ദളിത് -ആദിവാസി സംഘടനകളും ജനാധിപത്യ പാര്‍ട്ടികളുമാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.

Top Stories
Share it
Top