വള്ളം മറിഞ്ഞ് കാണാതായ രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹവും കണ്ടെത്തി

കോട്ടയം: വെ​ള്ള​പ്പൊ​ക്ക​ ദുരിതം റി​പ്പോ​ർ​ട്ട് ചെയ്യാൻ എത്തിയ ചാ​ന​ൽ സം​ഘത്തിന്റെ വ​ള്ളം മു​ങ്ങി കാണാതായ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെടുത്തു....

വള്ളം മറിഞ്ഞ് കാണാതായ രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹവും കണ്ടെത്തി

കോട്ടയം: വെ​ള്ള​പ്പൊ​ക്ക​ ദുരിതം റി​പ്പോ​ർ​ട്ട് ചെയ്യാൻ എത്തിയ ചാ​ന​ൽ സം​ഘത്തിന്റെ വ​ള്ളം മു​ങ്ങി കാണാതായ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെടുത്തു. മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല കൊച്ചുരാമുറിയില്‍ ബാബുവിന്റെ മകന്‍ ബിപിന്‍ ബാബു(27)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മാ​തൃ​ഭൂ​മി ന്യൂ​സ്​ ക​ടു​ത്തു​രു​ത്തി പ്രാദേശിക ലേഖകൻ മാ​ന്നാ​ർ പാ​ട്ട​ശ്ശേ​രി​ൽ സ​ജി മെ​ഗാ​സ്​ (47)ന്റെ മൃതദേഹം രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. നേവിയും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സജിയുടെ മൃതദേഹം ലഭിച്ച സ്ഥലത്തു നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ നിന്നാണ് ബിപിന്റെ മൃതദേഹം ലഭിച്ചത്.

വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടാ​ർ പാ​റേ​കോ​ള​നി​യി​ലേ​ക്ക്​ പോ​യി മ​ട​ങ്ങ​വെ​യാ​ണ്​ അ​പ​ക​ടം. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ശേ​ഷം വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്​​തി​രു​ന്ന എ​ഴു​മാം​തു​രു​ത്ത് കൊ​ല്ലം​ക​രി ഭാ​ഗ​ത്തേ​ക്ക്​ മടങ്ങുമ്പോള്‍ ശ​ക്ത​മാ​യ കാ​റ്റി​ൽ ആ​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി വ​ള്ളം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ പ​ന്ത്ര​ണ്ട​ര​യോ​ടെ പാ​റേ​കോ​ള​നി​യു​ടെ സ​മീ​പം ക​രി​യാ​റി​ന്‍റെ മ​ന​ക്ക​ച്ചി​റ ഒ​മ്പ​താം ന​മ്പ​റി​ലാ​ണ് സം​ഭ​വം