മൃതദേഹം ലിഗയുടേത് തന്നെ; ഡിഎന്‍എ ഫലം പുറത്ത്

Published On: 26 April 2018 5:15 AM GMT
മൃതദേഹം ലിഗയുടേത് തന്നെ; ഡിഎന്‍എ ഫലം പുറത്ത്

തിരുവന്തപുരം: കോവളത്തിനു സമീപം തിരുവല്ലത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശ വനിത ലിഗയുടേതെന്ന് സ്ഥിതീകരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരീച്ചത്. ഫലം കോടതി വഴി ഇന്നു തന്നെ പോലിസിന് കൈമാറും.

വിഷാദ രോഗ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിഗയെ മാര്‍ച്ച് 14നാണ് കാണാതായത്. തുടര്‍ന്ന് ഭര്‍ത്താവും സഹോദരിയും പോലിസും കേരളത്തില്‍ തിരച്ചില്‍ നടത്തി. ഒരു മാസത്തിനുശേഷം തിരുവല്ലത്തിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും അഴുകി തുടങ്ങിയ ഒരു മൃതദേഹം കണ്ടെത്തി. ഇത് ലിഗയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായാണ് ഡിഎന്‍എ പരിശോധന നടത്തിയത്. മരണകാരണം കൊലപാതകമോ ആത്മഹത്യയോ എന്നതിനെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Top Stories
Share it
Top