കലോത്സവ മാന്വലില്‍ പറഞ്ഞ യോഗ്യതയുള്ളതിനാലാണ് താന്‍ വിധി നിര്‍ണയത്തിന് എത്തിയതെന്നാണ് ദീപ നിശാന്തിന്റെ പ്രതികരണം.

ദീപ നിശാന്ത് വിധികര്‍ത്താവായി; ഉപന്യാസ മത്സരങ്ങള്‍ പുനര്‍മൂല്യനിര്‍ണയം നടത്തിയേക്കും

Published On: 2018-12-08T18:40:16+05:30
ദീപ നിശാന്ത് വിധികര്‍ത്താവായി; ഉപന്യാസ മത്സരങ്ങള്‍ പുനര്‍മൂല്യനിര്‍ണയം നടത്തിയേക്കും

ആലപ്പുഴ:ദീപ നിശാന്ത് വിധികര്‍ത്താവായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരങ്ങള്‍ പുനര്‍മൂല്യനിര്‍ണയം നടത്തിയേക്കും. കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപ നിശാന്ത് മുല്യനിര്‍ണയത്തിനായി എത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. ദീപ നിശാന്ത് വിധി നിര്‍ണയം നടത്തിയ സംഭവത്തില്‍ കെ.എസ്.യു നേരത്തെ പരാതി നല്‍കിയിരുന്നു.

അതേസമയം,ദീപ വിധി കര്‍ത്താവയതിനെതിരേ പരാതികള്‍ ലഭിച്ചാല്‍ പരിഗണിക്കുമെന്ന് ഡിപിഐ അറിയിച്ചു. പരാതികളില്‍ എന്ത് നടപടി വേണമെന്ന് ഹയര്‍ അപ്പീല്‍ അതോറിറ്റി പരിഗണിക്കുമെന്നും ഡിപിഐ കെ.വി. മോഹന്‍ കുമാര്‍ അറിയിച്ചു.

ദീപാ നിശാന്തിനെ ഉപന്യാസ മൂല്യനിര്‍ണയത്തിലെ വിധികര്‍ത്താവാക്കിയതിനെ തുടര്‍ന്ന് കെ.എസ്.യു, എ.ബി.വി.പി പ്രവര്‍ത്തകര്‍ മൂല്യനിര്‍ണയം നടന്ന കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പൊലീസ് പാടുപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദീപ നിശാന്തിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

അതേസമയം കലോത്സവ മാന്വലില്‍ പറഞ്ഞ യോഗ്യതയുള്ളതിനാലാണ് താന്‍ വിധി നിര്‍ണയത്തിന് എത്തിയതെന്നാണ് ദീപ നിശാന്തിന്റെ പ്രതികരണം.

Top Stories
Share it
Top