ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണനെതിരെ പി.കെ ശ്രീമതിയുടെ മാനനഷ്ടക്കേസ്

കണ്ണൂർ: ചാനൽ ചർച്ചയ്ക്കിടെ അപകീർത്തികരമായ ആരോപണം നടത്തിയെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണനെതിരെ പി.കെ ശ്രീമതി എംപി...

ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണനെതിരെ പി.കെ ശ്രീമതിയുടെ മാനനഷ്ടക്കേസ്

കണ്ണൂർ: ചാനൽ ചർച്ചയ്ക്കിടെ അപകീർത്തികരമായ ആരോപണം നടത്തിയെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണനെതിരെ പി.കെ ശ്രീമതി എംപി മാനനഷ്ടക്കേസ് നൽകി.

ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേർന്നു പി.കെ ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കു സർക്കാർ ആശുപത്രികളിൽ മരുന്നുവിതരണം ചെയ്യാനുള്ള കരാർ നൽകിയെന്നും ഗോപാലകൃഷ്ണൻ ടെലിവിഷൻ ചർച്ചയിൽ ആരോപിച്ചെന്നാണ് പരാതി.

ഇത്തരമൊരു കമ്പനി രൂപീകരിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ ശ്രീമതി, ആരോപണം പിൻവലിച്ചു മാപ്പുപറയണമെന്നാവശ്യപ്പെട്ടു ഗോപാലകൃഷ്ണനു നോട്ടിസ് അയച്ചിരുന്നു. തുടർന്നാണ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് കേസ് ഫയൽ ചെയ്തത്. കോടതി ശ്രീമതിയുടെയും രണ്ടു സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി.

Read More >>