ജിഷ്ണു പ്രണോയിയെ മറന്ന് നെഹ്റു കോളേജ് സിഇഒക്ക് ഉൽഘാടനത്തിന് ​ക്ഷണം; ദേശാഭിമാനി മാനേജ്മെന്റിനെതിരെ പ്രതിഷേധം

എസ്എഫ്‌ഐ നെഹ്‌റു കോളേജില്‍ സമരം നടത്തുന്നതിനിടെയാണ് സ്ഥാപനമേധാവിയ്ക്ക് പാര്‍ട്ടി പത്രംകൂടിയായ ദേശാഭിമാനി വേദിയൊരുക്കുന്നത്.

ജിഷ്ണു പ്രണോയിയെ മറന്ന് നെഹ്റു കോളേജ് സിഇഒക്ക് ഉൽഘാടനത്തിന് ​ക്ഷണം; ദേശാഭിമാനി മാനേജ്മെന്റിനെതിരെ പ്രതിഷേധം

ജിഷ്ണു പ്രണോയുടെ മരണത്തിന് കാരണമായ നെഹ്റു കോളേജ് മാനേജ്മെന്റ് പ്രതിനിധിയെ ദേശാഭിമാനി ബ്യൂറോ ഉൽഘാടനത്തിന് ക്ഷണിച്ചതിനെതിരെ പ്രതിഷേധം. ജൂലൈ 14 ഞായറാഴ്ച നടക്കുന്ന കോയമ്പത്തൂർ ബ്യൂറോ ഉൽഘാടന ചടങ്ങിലാണ് നെഹ്റു ​ഗ്രൂപ്പ് സിഇഒ പി. കൃഷ്ണകുമാർ ആശംസയർപ്പിക്കാനെത്തുന്നത്. ​ചടങ്ങിൽ ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവാണ് മുഖ്യപ്രഭാഷണം നടത്തും.

ജിഷ്ണു പ്രണോയി കേസില്‍ സാക്ഷി പറഞ്ഞ വിദ്യാര്‍ത്ഥികളെ തോല്‍പിച്ച് മാനേജ്‌മെന്റ് പകവീട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ നെഹ്‌റു കോളേജില്‍ സമരം നടത്തുന്നതിനിടെയാണ് സ്ഥാപനമേധാവിയ്ക്ക് പാര്‍ട്ടി പത്രംകൂടിയായ ദേശാഭിമാനി വേദിയൊരുക്കുന്നത്.നേരത്തെ ദേശാഭിമാനി അക്ഷരമുറ്റം ക്യാംപെയ്‌നിന്റെ സ്‌പോണ്‍സര്‍മാരായിരുന്നു നെഹ്‌റു ഗ്രൂപ്പ്. ജിഷ്ണുവിന്റെ മരണത്തിന് ശേഷം സ്പോൺസർഷിപ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ നെഹ്‌റു ഗ്രൂപ്പിനെ വ്യാവസായിക താല്‍പര്യത്തിന് വേണ്ടി ദേശാഭിമാനി വീണ്ടും സമീപിക്കുന്നതിന്റെ ഭാഗമാണ് ഉൽഘാടന ക്ഷണമെന്ന് ആരോപണവും ഉയർന്നു.

പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കൂട്ടുകാര്‍ കണ്ടെത്തിയത്. കോപ്പിയടി ആരോപിച്ച് കോളേജ് അധികൃതര്‍ നടപടിയെടുത്തതിനേത്തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ ആദ്യ അനുമാനം. കോളേജ് അധികൃതരില്‍ നിന്നുണ്ടായ പീഡനവും ഭീക്ഷണിയും വെളിപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

Read More >>