കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനെ കാട്ടാന ആക്രമിച്ചു

Published On: 25 Jun 2018 6:00 AM GMT
കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനെ കാട്ടാന ആക്രമിച്ചു

കോഴിക്കോട്: കര്‍ണാടകത്തിലെ ചാമരാജ നഗറില്‍ നിന്നും കോഴിക്കോട്ടെക്ക് വരികയായിരുന്ന കര്‍ണാടക എസ്.ആര്‍.ടി.സി ബസിനു നേരെ കാട്ടാനയുടെ ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായാറാഴ്ച രാവിലെ ബസ് ബന്ദിപ്പൂര്‍ വനമേഖലയിലെത്തിയപ്പോഴായിരുന്നു സംഭവമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

യാത്രക്കാരന്‍ ഷൂട്ട് ചെയ്ത വീഡിയോയില്‍ ബസിനു നേരെ ആന പാഞ്ഞടുക്കുന്നതും ഡ്രൈവര്‍ ബസ് പിറക്കോട്ട് എടുക്കുന്നതുമാണ് കാണുന്നത്. ബസിനു നേരെ പാഞ്ഞടുത്ത ആന ബസിന്റെ ഗ്ലാസില്‍ ഇടിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ബസിനോ, യാത്രക്കാര്‍ക്കോ പരിക്കുകളില്ല.

വനമേഖലയായതിനാല്‍ വൈകീട്ട് ആറു മണി മുതല്‍ രാവിലെ ഏഴ് മണിവരെ ബന്ദിപ്പൂര്‍ വഴി യാത്രാ നിരോധനമുണ്ട്.

Top Stories
Share it
Top