കണ്ണൂര്‍ കൊലപാതകം: രാഷ്ട്രീയ വ്യത്യാസമില്ലാതെ നടപടി -ബഹ്‌റ

Published On: 2018-05-08T11:15:00+05:30
കണ്ണൂര്‍ കൊലപാതകം: രാഷ്ട്രീയ വ്യത്യാസമില്ലാതെ നടപടി -ബഹ്‌റ

തിരുവനന്തപുരം: കണ്ണൂര്‍,മാഹി എന്നിവിടങ്ങളിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ സുരക്ഷ ശക്തമാക്കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ. ഹര്‍ത്താലില്‍ അക്രമസംഭവങ്ങുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ഡിജിപി കൂട്ടിച്ചേര്‍ത്തു.

സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വ്യാപിക്കാതിരിക്കാന്‍ പോലീസുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

കേരളാ അതിര്‍ത്തിയിലും മാഹിയിലുമായാണ് കൊലപാതകങ്ങള്‍ നടന്നത്. അതിനാല്‍, പുതുച്ചേരി പോലീസ് മേധാവി അന്വേഷണത്തിന് കേരളാ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും പ്രതികള്‍ക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Top Stories
Share it
Top