അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയവികാരം ഇളക്കിവിടാനെന്ന് ബെഹ്‌റ

Published On: 19 April 2018 10:00 AM GMT
അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയവികാരം ഇളക്കിവിടാനെന്ന് ബെഹ്‌റ

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയവികാരം ഇളക്കിവിടാനെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. ഇതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി വരുകയാണെന്നും സംഭവത്തില്‍ അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പോലിസ് ആസ്ഥാനത്ത് ചേരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസ്ഥാനത്ത ക്രമസമാധാനത്തെ കുറിച്ചും പോലീസുകാരുടെ ഇടപെടലിനെക്കുറിച്ചും ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പ്ലാന്‍ ചെയ്താണ് ഹര്‍ത്താലും അതിന്റെ മറവില്‍ അക്രമങ്ങളും നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എസ്ഡിപിഐ പോലുള്ള സംഘടകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി പോലീസ് കണ്ടെത്തി.

വര്‍ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലബാര്‍ മേഖലയിലാണ് അക്രമങ്ങള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ പോലീസുകാരെ അവിടെ വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയും പട്രോളിംഗും ശക്തമാക്കും. കോഴിക്കോട് നഗരത്തില്‍ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ഒരാഴ്ചത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Top Stories
Share it
Top