അസോസിയേഷന്‍ യോഗങ്ങളിലെ ചട്ടലംഘനം: ഡിജിപി വിശദീകരണം തേടി

Published On: 2018-05-13T10:45:00+05:30
അസോസിയേഷന്‍ യോഗങ്ങളിലെ ചട്ടലംഘനം: ഡിജിപി വിശദീകരണം തേടി

തിരുവനന്തപുരം: പോലീസ് അസോസിയേഷന് ഡിജിപി ലോകനാഥ് ബെഹ്‌റ നോട്ടീസ് അയച്ചു. അസോസിയേഷന്‍ യോഗങ്ങളില്‍ ചട്ടലംഘനം നടന്നുവെന്ന പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.

പരാതിയില്‍ റേഞ്ച് ഐജിമാരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പോലീസ് അസോസിയേഷന്‍ നേതാക്കളില്‍ നിന്ന് ഡിജിപി വിശദീകരണം തേടിയത്. നിലവിലുള്ള ഉത്തരവുകളും സര്‍ക്കുലറും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് .

എന്നാല്‍ അച്ചടക്ക നടപടിയുള്ളതായി അറിയില്ലെന്നും പോലീസ് അസോസിയേഷന്‍ സമ്മേളനത്തിലായതിനാല്‍ നോട്ടീസിനെ കുറിച്ചറിയില്ലെന്നും ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പ്രതികരിച്ചു.


Top Stories
Share it
Top