ഡിജിപി ലോക്നാഥ് ബെഹ്റ പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു

വടകരയിലെ എസ്പി ഓഫീസിലെത്തിയായിരിക്കും അദ്ദേഹം ഉദ്യോ​ഗസ്ഥരോട് ചർച്ച നടത്തുക.

ഡിജിപി ലോക്നാഥ് ബെഹ്റ പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു

കൂടത്തായിലെ കൊലപാതകങ്ങൾ നടന്ന പൊന്നാമറ്റം വീട് ഡിജിപി ലോക്നാഥ് ബെഹ്റ സന്ദര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ റൂറൽ എസ്​പി സൈമണിനൊപ്പമാണ്​ ബെഹ്​റ പൊന്നാമറ്റം വീട്ടിലെത്തിയത്​. തുടർന്ന് അദ്ദേഹം അന്വേഷണ ഉദ്യോഹസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വടകര റൂറല്‍ എസ്പി ഓഫീസിലെത്തിയാവും കൂടിക്കാഴ്ച.

അതേസമയം കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുടെ കൂടുതൽ മൊഴികൾ പുറത്തുവന്നു. രണ്ടാം ഭർത്താവ് ഷാജുവിനേയും, ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺന്റെ ഭാര്യയേയും കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നതായി ജോളി പൊലീസിന് മൊഴി നൽകി.

ജോൺസണുമായി മൂന്നാമത് വിവാഹം കഴിക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ നേരത്തെ തന്നെ ജോളി സമ്മതിച്ചിരുന്നു. ഇപ്പോഴാണ് ഇക്കാര്യത്തിൽ വ്യക്തത വരുന്നത്. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോൺസൺ.

Read More >>