ഡി.ജി.പി മുഹമ്മദ് യാസിൻ വിജിലന്‍സ് മേധാവി, ഐ.പി.എസുകാർക്ക് സ്ഥലമാറ്റം

തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ഡി.ജി.പി മുഹമ്മദ് യാസിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക്...

ഡി.ജി.പി മുഹമ്മദ് യാസിൻ വിജിലന്‍സ് മേധാവി, ഐ.പി.എസുകാർക്ക് സ്ഥലമാറ്റം

തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ഡി.ജി.പി മുഹമ്മദ് യാസിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് മടങ്ങിപ്പോയതിനെ തുടര്‍ന്നാണ് മുഹമ്മദ് യാസിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചിരിക്കുന്നത്. മൂന്നുമാസം മാത്രമാണ് അസ്താന വിജിലന്‍സിന്റെ തലപ്പത്തുണ്ടായിരുന്നത്.

എ.ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് യാസിന് പകരമായി ക്രൈം ബ്രാഞ്ച് മേധാവിയാകും. കെ. സേതുമാധവന്‍ ഐ.പി.എസിനെ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.ജിയായും നിയമിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന പ്രശാന്ത് കുമാര്‍ ഐ.പി.എസിനെ ഭീകര വിരുദ്ധ സേനയിലേക്ക് മാറ്റി. കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന മെറിന്‍ ജോസഫ് ഐ.പി.എസിനെ റെയില്‍വെ എസ്.പിയായി നിയമിച്ചു.

Read More >>