സുരക്ഷാ ചുമതലയിൽ കൂടുതലുള്ള പൊലീസുകാരെ 24 മണിക്കൂറിനകം തിരിച്ചയക്കണം: ഡിജിപി

Published On: 2018-06-20T11:30:00+05:30
സുരക്ഷാ ചുമതലയിൽ കൂടുതലുള്ള പൊലീസുകാരെ 24 മണിക്കൂറിനകം തിരിച്ചയക്കണം: ഡിജിപി

തിരുവനന്തപുരം: സുരക്ഷാ ചുമതലയിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ പൊലീസുകാരുണ്ടെങ്കിൽ 24 മണിക്കൂറിനകം തിരിച്ചയക്കണമെന്ന് ഡിജിപി. കൂടാതെ പൊലീസുകാരെ ദാസ്യപണിക്ക് വിധേയരാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. എസ്‌ പി മുതലുള്ള പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് നിയമസഭയെ അറിയിച്ചതിന് പിന്നാലെയാണ് ഡിജിപിയുടെ സർക്കുലർ.

ഉന്നത പൊലീസുകാരക്ക് ഒപ്പം നിര്‍ത്താവുന്ന ഉദ്യേഗസ്ഥരെകുറിച്ചും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ഡിവൈഎസ്‌പിക്ക് ഒരാളെയും എസ്‌ പി ക്ക് രണ്ട് കോണ്‍സ്റ്റബിളിനേയും ഡിഐജിക്ക് ഒരു കോണ്‍സ്റ്റബിളിനേയും ഒരു ഹെഡ് കോണ്‍സ്റ്റബിളിനേയും കൂടെ നിര്‍ത്താം. പ്രത്യേക സംരക്ഷണമോ മറ്റേതെങ്കിലും കാരണത്താലോ പൊലീസുകാരെ ഒപ്പം നിര്‍ത്തണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുവാദം വേണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്യാമ്പ് ഓഫീസില്‍ ഒരാളെ അനുവദിക്കും. എന്നാല്‍ ഇവരെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കാന്‍ പാടില്ലെന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Top Stories
Share it
Top