ദിലീപിനെ തിരിച്ചെടുത്തത്  അമ്മ ചര്‍ച്ച ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍...

ദിലീപിനെ തിരിച്ചെടുത്തത്  അമ്മ ചര്‍ച്ച ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു. പ്രസിഡന്റ് മോഹന്‍ ലാലിന്റെ അധ്യക്ഷതയിലാണ് യോഗം. യോഗത്തിന് ശേഷം 12 മണിക്ക് മോഹന്‍ ലാല്‍ മാധ്യമങ്ങളെ കാണും.

ദിലീപിനെ തിരിച്ചെടുത്തതായി പ്രഖ്യാപിച്ച ജനറല്‍ ബോഡി യോഗത്തിന് ശേഷം ആദ്യമായാണ് എക്‌സിക്യൂട്ടീവ് നടക്കുന്നത്.ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഭാവന, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ ദാസ് എന്നിവര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. നടപടി ചര്‍ച്ച ചെയ്യാന്‍ 'അമ്മ' യോഗം വിളിക്കണമെന്ന് നടിമാരായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരും ആവശ്യപ്പെട്ടിരുന്നു.

സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്‌ള്യുസിസിയും വനിതാ കമ്മീഷനും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഡബ്‌ള്യുസിസിയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് 'അമ്മ' നേതൃത്വം അറിയിച്ചു. മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് ഷൂട്ട് കഴിഞ്ഞെത്തിയാല്‍ ഉടന്‍ എക്‌സിക്യൂട്ടീവ് ചേരുമെന്നും അറിയിച്ചിരുന്നു.

Story by
Read More >>