ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പിന്‍വലിച്ചു

Published On: 12 Jun 2018 5:15 AM GMT
ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യാവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം രണ്ടാം തവണയാണ് ദിലീപ് ജാമ്യാവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനായിരുന്നു ഇളവ് ആവശ്യപ്പെട്ടത്. നേരത്തെ ദുബായില്‍ സ്വന്തം സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതി ഇളവ് നല്‍കിയിരുന്നു.

2017 ജൂലൈ 10നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒക്ടോബര്‍ 3ന് ജാമ്യം അനുവദിക്കുകയായിരുന്നു.

Top Stories
Share it
Top