ദിലീപിനെ പുറത്താക്കില്ലെന്ന് ഫിയോക്

Published On: 29 Jun 2018 6:00 AM GMT
ദിലീപിനെ പുറത്താക്കില്ലെന്ന് ഫിയോക്

കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘനടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കില്ലെന്ന് ഫിയോക് ജനറല്‍ സെക്രട്ടറി എം സി ബോബി. മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ദിലീപ് കുറ്റക്കാരനെന്ന് പറയേണ്ട കാര്യമില്ല, വിവാദങ്ങള്‍ സിനിമയെയാണ് ബാധിക്കുന്നത് അതിനാല്‍ ഇത്തരം വിവാദങ്ങള്‍ക്ക് ഇടനില്‍ക്കാതെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ബോബി അഭിപ്രായപ്പെട്ടു. നടിയെ ആക്രമിച്ച കേസ് കോടതിയില്‍ നടക്കുകയാണ്, കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അപ്പോള്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top