നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടീസ്

Published On: 14 Jun 2018 8:30 AM GMT
നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ്. ജൂലൈ നാലിന് നിലപാട് അറിയിക്കണം എന്ന് ഹൈക്കോടതി അറിയിച്ചു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ബെഞ്ച് ഇന്ന് പരിഗണിക്കുകയായിരുന്നു. സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

മറ്റൊരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തത്. പക്ഷപാതപരമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. തന്റെ ഭാഗം കേട്ടില്ല. അതിനാല്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

Top Stories
Share it
Top