ദിലീപ് പുറത്തിരിക്കേണ്ടവന്‍: കൈതപ്രം

Published On: 2 July 2018 10:45 AM GMT
ദിലീപ് പുറത്തിരിക്കേണ്ടവന്‍: കൈതപ്രം

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നിലപാട് ശരിയല്ലെന്നെന്ന് കൈതപ്രം ദാമോദരൻ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍ക്കുകയായിരുന്നു അദ്ദേഹം. ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണ് താനെന്നും അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അംഗത്വം രാജിവെച്ച നടിമാരുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കലാകാരന്‍ കലയിലും ജീവിതത്തിലും എന്നും ഒറ്റയ്ക്കാണ്. സംഘനടകള്‍ പണവും പ്രശസ്തിയുമുള്ളവര്‍ക്ക് മാത്രമാണ്. സംഘടയിലെ 90 ശതമാനം പേരും ആശ്രിതരും ഉപഗ്രങ്ങളുമണ്. താരങ്ങളുടെ സഹായങ്ങള്‍ കിട്ടാന്‍ വേണ്ടി നടക്കുന്നവരാണ് പലരും. 20 ഓളം സിനിമയില്‍ അഭിനയിച്ചെങ്കിലും അമ്മയില്‍ അംഗമാവാന്‍ പോയിട്ടില്ല. അസുഖബാധിതനായിരുന്നപ്പോള്‍ തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന ജഗതി ശ്രീകുമാറിനെ കാണാനെത്തിയ ചിലര്‍ തന്നെ കാണാന്‍ വന്നിരുന്നു. ജീവിതത്തില്‍ ഒരു സഹായവും സംഘടനയുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top