വയനാട് ചീരാലില്‍ ഡിഫ്തീരിയ

Published On: 17 July 2018 10:45 AM GMT
വയനാട് ചീരാലില്‍ ഡിഫ്തീരിയ

കോഴിക്കോട്: വയനാട്ടില്‍ വീണ്ടും ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്തു. ചീരാല്‍ സ്വദേശിയായ വിദ്യാര്‍ഥിയിലാണ് രോഗം കണ്ടെത്തിയത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ചീരാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി കുട്ടിയെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ നിന്ന് കുട്ടിയുടെ തൊണ്ടയിലെ ശ്രവം മണിപ്പാല്‍ വൈറോളജി ലാബില്‍ വിദഗ്ധ പരിശോധനക്കായി അയച്ചിരുന്നു. ഇതിന്റെ ഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്.

മണിപ്പാലില്‍ നിന്ന് രോഗം സ്ഥിരീകരിച്ചതായി അറിപ്പ് വന്നുവെന്ന് വയനാട് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക തത്സമയത്തോട് പറഞ്ഞു. നേരത്തെ മലപ്പുറത്ത് ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്ത സമയത്തും വയനാട്ടില്‍ രോഗം കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ 65 കുട്ടികള്‍ക്ക് ഡിഫ്തീരിയ പിടിപെടുകയുണ്ടായി. കുത്തിവെപ്പെടുക്കാത്തതും ഇതര സംസ്ഥാന കുടുംബങ്ങളുടെ സാന്നിധ്യവുമാകാം രോഗം വീണ്ണടും പകരാന്‍ കാരണം എന്നു കരുതുന്നു.

Top Stories
Share it
Top