വേങ്ങരയില്‍ സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

Published On: 2018-04-06T12:45:00+05:30
വേങ്ങരയില്‍ സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

വേങ്ങര: ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുപ്പ് നടക്കുന്നതിനിടെ വേങ്ങരയിലെ എആര്‍ നഗറില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുക്കല്‍ നടപടിക്കെതിരേ സ്ത്രീകള്‍ അടക്കമുള്ള പ്രദേശവാസികള്‍ സമരം നടത്തിവരികയായിരുന്നു. സമരക്കാര്‍ പോലീസിനു നേരെ കല്ലേറു നടത്തുകയും തുടര്‍ന്ന് പോലീസ് സമരക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നെന്നാണ് റിപോര്‍ട്ട്.

പോലീസുകാര്‍ വീടുകളില്‍ കയറി കുട്ടികള്‍ അടക്കമുള്ളവരെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി തളര്‍ന്നുവീണു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വ്വേ നിര്‍ത്തിവച്ചിരിക്കുകയാണ്.

Top Stories
Share it
Top