ചരക്ക് ലോറി സമരം: ചര്‍ച്ച ഇന്ന് 4 മണിക്ക്‌

Published On: 2018-07-25T09:15:00+05:30
ചരക്ക് ലോറി സമരം: ചര്‍ച്ച ഇന്ന് 4 മണിക്ക്‌

തിരുവനന്തപുരം: ചരക്ക് ലോറി സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ ലോറി ഓണേഴ്‌സ് അസോസിയേഷനുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.

ഇന്ധന വിലക്കയറ്റം, ഇന്‍ഷുറന്‍സ് വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെയാണ് ലോറി ഉടമകളുടെ സമരം. ലോറി സമരത്തെ തുടര്‍ന്ന് പലചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഉള്‍പ്പടെ ഇരുപത് ശതമാനത്തോളം വില ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രി എ.കെ ശശീന്ദ്രനും കേന്ദ്രഗതാഗത മന്ത്രിക്ക് കത്തയിച്ചിരുന്നു.

Top Stories
Share it
Top