അട്ടപ്പാടിയില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണമെന്ന് ഹൈക്കോടതി; മെയ് 21നകം റിപ്പോര്‍ട്ട് നല്‍കണം

Published On: 5 April 2018 10:15 AM GMT
അട്ടപ്പാടിയില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണമെന്ന് ഹൈക്കോടതി; മെയ് 21നകം റിപ്പോര്‍ട്ട് നല്‍കണം

കൊച്ചി: അട്ടപ്പാടിയില്‍ നടപ്പിലാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായ ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണമെന്ന് ഹൈക്കോടതി. ആദിവാസി യുവാവ് മധു മരണപ്പെട്ട കേസില്‍ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനോടും സെക്രട്ടറിയോടും ആണ് ഓഡിറ്റിംഗ് നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അട്ടപ്പാട
ി സന്ദര്‍ശിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് മെയ് 21നകം സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

Top Stories
Share it
Top