സായാഹ്ന ഒ.പി; ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍

തിരുവന്തപുരം : പുതുതായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ സായാഹ്ന ഒ.പി ആരംഭിച്ചതില്‍...

സായാഹ്ന ഒ.പി; ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍

തിരുവന്തപുരം : പുതുതായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ സായാഹ്ന ഒ.പി ആരംഭിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പികള്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ച് ജോലിയില്‍ നിന്ന് വിട്ടു നിന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ലതികയെ സസ്പെന്റ് ചെയ്തതാണ് ഡോക്ടര്‍മാരെ ചൊടിപ്പിച്ചത്.

അത്യാഹിത വിഭാഗങ്ങള്‍ ഒഴികെ ഒ.പികള്‍ പ്രവര്‍ത്തിക്കില്ലെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ കെ.ജി.എം.ഒ.എ അറിയിച്ചു. നിലവില്‍ ഒ.പി സമയം രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ്. രോഗികളുടെ എണ്ണം അനുസരിച്ച് അത് നീണ്ടു പോകാറുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്രയം ഡോക്ടര്‍മാരെ വെച്ച് ഒ.പി വൈകുന്നേരം ആറ് വരെ നീട്ടണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ജിതേഷ് അറിയിച്ചു. അതേസമയം, മെഡിക്കല്‍ കോളേജുകളെ സമരം ബാധിക്കില്ലെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.

Story by
Read More >>