ബാലിക പീഡനം: എസ്‌ഐ അറസ്റ്റില്‍; തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

Published On: 5 Jun 2018 6:45 AM GMT
ബാലിക പീഡനം: എസ്‌ഐ അറസ്റ്റില്‍; തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

കൊച്ചി: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്‌ഐ കെ ജി ബേബി അറസ്റ്റില്‍. എസ്‌ഐക്കെതിരെ നേരത്തെ പോക്‌സോ ചുമത്തിയിരുന്നു. അതേസമയം, പീഡന വിവരം പുറത്തറിയിച്ച സംഭവത്തില്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമായി.

പോക്‌സോ നിയമത്തിലെ 19(1)ഡി, സെക്ഷന്‍ 25 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇന്നലെ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്രകാരം അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയും വാറണ്ടും ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് നിയമവിരുദ്ധമെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം.

തീയേറ്റര്‍ ഉടമയെ ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെങ്കിലും അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. അറസ്റ്റ് വിഷയം ഇന്ന് നിയമസഭയിലും പ്രതിഷേധത്തിനിടയാക്കി. അറസ്റ്റിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ തൃപ്തരല്ലാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

Top Stories
Share it
Top