തിയേറ്ററിലെ പീഡനം: പ്രതികള്‍ കുറ്റം സമ്മതിച്ചു; മുമ്പും പീഡനം നടന്നതായി മൊഴി

മലപ്പുറം: എടപ്പാളിലെ സിനിമാതിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിന്റെ സമ്മതത്തോടെ കുട്ടിയെ മുന്‍പും പീഡിപ്പിക്കാന്‍...

തിയേറ്ററിലെ പീഡനം: പ്രതികള്‍ കുറ്റം സമ്മതിച്ചു; മുമ്പും പീഡനം നടന്നതായി മൊഴി

മലപ്പുറം: എടപ്പാളിലെ സിനിമാതിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിന്റെ സമ്മതത്തോടെ കുട്ടിയെ മുന്‍പും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പിടിയിലായ വ്യവസായി മൊയ്തീന്‍കുട്ടിയുടെ മൊഴി.

പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറ്റം നടത്തിയത്. കുട്ടിയുടെ മാതാവ് ഇതിന് സമ്മതം നല്‍കിയെന്നും പ്രതി മൊഴി നല്‍കി. അറസ്റ്റിലായ മൊയ്തീന്‍കുട്ടിയും മാതാവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെനാളായി താമാസിച്ചുവരികയായിരുന്നു കുട്ടിയും മാതാവും.

കഴിഞ്ഞമാസം 18-ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍ നിന്ന് കുട്ടിയെ തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രി മൊയ്തീന്‍ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. യാത്രക്കിടയിലാണ് എടപ്പാളിലെ തിയറ്ററില്‍ കയറി സിനിമ കണ്ടത്. പ്രതിയുമായി കുട്ടിയുടെ മാതാവിനുണ്ടായിരുന്ന അടുപ്പം മൂലം ദീര്‍ഘനാളായി കുടുംബത്തില്‍ പ്രശ്നങ്ങളായിരുന്നെന്ന് പൊലീസ് പറയുന്നത്.

കുട്ടിയുടെ മാതാവുമായി ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് മൊയ്തീന്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയത്. സിസി ടിവി ദൃശ്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതി മൗനമായിരുന്നെന്നും പൊലീസ് പറയുന്നു. മകളെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചിട്ടില്ലെന്നും ആദ്യമായാണ് കാണുന്നതെന്നും മാതാവ് മൊഴികൊടുത്തതായി സൂചനയുണ്ട്. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. രണ്ടുപേരും അവസാനം കുറ്റം സമ്മതിച്ചതായി ഡിവൈ.എസ്.പി ഷാജി വര്‍ഗീസ് വ്യക്തമാക്കി.


Read More >>