വ്രതശുദ്ധിയുടെ തെളിമയിൽ ഈദുൽ ഫി‌ത്‌ർ ആഘോഷിച്ചു

Published On: 15 Jun 2018 2:45 AM GMT
വ്രതശുദ്ധിയുടെ തെളിമയിൽ  ഈദുൽ ഫി‌ത്‌ർ  ആഘോഷിച്ചു

കോഴിക്കോട്: വ്രതശുദ്ധിയുടെ പുണ്യമാസം പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. സംസ്​ഥാനത്താകെ പള്ളികളിലും ഇൗദ്​ഗാഹുകളിലുമായി പ്രത്യേക നമസ്കാരം നടന്നു. പലയിടങ്ങളിലും ശക്​തമായ മഴയായതിനാൽ ഇദ്​ഗാഹുകൾ ഒഴിവാക്കി പെരുന്നാൾ നമസ്​കാരം പള്ളികളിലേക്ക്​ മാറ്റി.

തിരുവനന്തപുരം പാളയം പള്ളിയിൽ സുഹൈബ്​ മൗലവിയുടെ നേതൃത്വത്തിൽ നമസ്​കാരം നടന്നു. സംസ്​ഥാനത്തെ മദ്യനയം സർക്കാർ പുനഃപരിശോധിക്കണമെന്ന്​ പെരുന്നാൾ ദിന സന്ദേശത്തിൽ പാളയം ഇമാം ആവശ്യപ്പെട്ടു. ബീഫ്​ വിഷയത്തിൽ തർക്കത്തിന്​ ഇടവരുത്തേണ്ടെന്ന്​ പറഞ്ഞ ഇമാം ലോകത്ത്​ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്​ലാമി​​​​ൻ്റെ മേൽ വെച്ചു കെട്ടെണ്ട എന്നും പറഞ്ഞു. അതേസമയം, ബുദ്ധിശൂന്യരായ ചില ചെറുപ്പക്കാർ ഇസ്​ലാമിലു​ണ്ടെന്നത്​ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി കലൂർ സ്​റ്റേഡിയത്തിലും കോഴിക്കോട്​ മർകസ്​ കോംപ്ലക്​സിലും പെരുന്നാൾ നമസ്​കാരം സംഘടിപ്പിച്ചു. ക​ർ​ണാ​ട​ക​യി​ലെ ഭ​ട്​​ക​ലി​ൽ മാ​സ​പ്പി​റ​വി ക​ണ്ട​തി​നാ​ൽ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ തൃ​ക്ക​രി​പ്പൂ​രി​ലൊ​ഴി​കെ ഞാ​യ​റാ​ഴ്​​ച പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചി​രു​ന്നു. ഒ​മാ​നൊ​ഴി​കെ​യു​ള്ള ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും ഇന്നായിരുന്നു പെ​രു​ന്നാ​ൾ. ഇ​ന്ത്യ​യി​ലെ മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലും ഇ​ന്നാ​ണ്​ ഇൗ​ദു​ൽ ഫി​ത്​​ർ.

പ്രഭാതം മുതൽ‌ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് വ്രതമെടുത്തും രാത്രിയിൽ ദീർഘനേരം പ്രാർഥനയിൽ മുഴുകിയും സക്കാത്ത് നൽകി തന്റെ സമ്പത്തു ശുദ്ധീകരിക്കുകയും ചെയ്ത വിശ്വാസി പരമകാരുണികനിലേക്ക് കൂടുതൽ അടുത്തു. പിറന്നു വീണ കുഞ്ഞു മുതൽ ജീവിച്ചിരിക്കുന്ന എല്ലാവർക്കും വേണ്ടി ഫിത്‌ർ സക്കാത്തു വിതരണവും പൂർത്തി

Top Stories
Share it
Top