എളമരം കരീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി; പ്രഖ്യാപനം അല്‍പസമയത്തിനകം

Published On: 2018-06-08 06:15:00.0
എളമരം കരീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി; പ്രഖ്യാപനം അല്‍പസമയത്തിനകം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ത്ഥിയായി എളമരം കരീം മത്സരിക്കുമെന്ന് സൂചന.മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം.

സിപിഐയുടെ സ്ഥാനാര്‍ഥിയായി ബിനോയി വിശ്വമാണ് മത്സരിക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് സീറ്റിലേക്കാണ് ഒഴിവുവരുന്നത്. യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയിരുന്നു.

Top Stories
Share it
Top