സംസ്ഥാനത്ത് ഇന്ന് വൈദ്യുത നിയന്ത്രണം

Published On: 2018-04-18 12:15:00.0
സംസ്ഥാനത്ത് ഇന്ന് വൈദ്യുത നിയന്ത്രണം

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകീട്ട് ആറര മുതല്‍ ഒമ്പതരവരെയാണ് വൈദ്യുത നിയന്ത്രണം.

താപവൈദ്യുത നിലയങ്ങളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായതും മൂഴിയാര്‍ പവര്‍ ഹൗസിലെ അറ്റകുറ്റപ്പണിയുമാണ് നിയന്ത്രണത്തിന് കാരണം.

Top Stories
Share it
Top