കലിയിളകി കാട്ടാനകള്‍; ആറളം ഫാമില്‍ തെങ്ങുകള്‍ പിഴുതെറിഞ്ഞു

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ വിളയാട്ടം. വ്യാപകമായി കൃഷി നശിപ്പിച്ചു.ബ്ലോക്ക് ഒന്നില്‍ കാട്ടാന നടത്തിയ അക്രമത്തില്‍ രണ്ടു ദിവസം കൊണ്ട് ഇരുപതോളം...

കലിയിളകി കാട്ടാനകള്‍; ആറളം ഫാമില്‍ തെങ്ങുകള്‍ പിഴുതെറിഞ്ഞു

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ വിളയാട്ടം. വ്യാപകമായി കൃഷി നശിപ്പിച്ചു.ബ്ലോക്ക് ഒന്നില്‍ കാട്ടാന നടത്തിയ അക്രമത്തില്‍ രണ്ടു ദിവസം കൊണ്ട് ഇരുപതോളം കായ്ഫലമുള്ള തെങ്ങുകള്‍ നശിപ്പിച്ചു

ഫാം സെക്യൂരിറ്റി ഓഫീസറുടെ നേതൃത്വത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ജാഗ്രതയോടെ ജോലി നോക്കുന്നതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. ആദിവാസി പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലുള്‍പ്പെടെ വിളയാട്ടം ഉണ്ടാകുമ്പോഴും പ്രതിരോധിക്കുന്നതിനോ കാട്ടാന കൂട്ടങ്ങളെ കാട്ടിലേക്ക് തുരത്തുന്നതിനോ വനപാലകര്‍ മുന്നോട്ടു വരുന്നില്ലെന്ന പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഫാം കൃഷിതോട്ടങ്ങളില്‍ എത്തിയ കാട്ടാനക്കൂട്ടം നൂറോളം തെങ്ങുകളും മറ്റ് ഫലവൃക്ഷ തൈകളും വ്യാപകമായി നശിപ്പിച്ചിരുന്നു.

Story by
Read More >>