നിലമ്പൂരില്‍ കാട്ടാന ആക്രമണം ഒരു മരണം

Published On: 2018-07-14T08:45:00+05:30
നിലമ്പൂരില്‍ കാട്ടാന ആക്രമണം ഒരു മരണം

വെബ്ഡസ്‌ക്: മലപ്പുറം ജില്ലയിലെ വനമേഖലയായ നിലമ്പൂര്‍ മൂത്തേടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പാലങ്കര സ്വദേശി മത്തായി (56) ആണ് മരിച്ചത്.

ജീപ്പില്‍ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ ആന വലിച്ചെടുത്ത് ചവിട്ടികൊല്ലുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ ആനയെ വിരട്ടിയോടിച്ചു.

Top Stories
Share it
Top