കൃഷിയിടത്തിലെത്തിയ ആനക്കുട്ടി അവശനിലയില്‍ 

Published On: 3 July 2018 12:45 PM GMT
കൃഷിയിടത്തിലെത്തിയ ആനക്കുട്ടി അവശനിലയില്‍ 

കണ്ണൂര്‍ : കര്‍ണ്ണടക വനത്തോടു ചേര്‍ന്നുള്ള അതിര്‍ത്തി ഗ്രാമപ്രദേശമായ പയ്യാവൂര്‍ ആഡാം പാറയിലെ കൃഷിയിടത്തില്‍ ആനക്കുട്ടിയെ അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. രണ്ടു ദിവസം മുന്‍പ് ഇവിടെ കാട്ടാന ഇറങ്ങിയിരുന്നു. അന്ന് നാട്ടുകാരും പോലീസ് ചേര്‍ന്ന് കാട്ടാന കൂട്ടത്തെ പടക്കം പൊട്ടിച്ച് ഓടിച്ചിരുന്നു. വീണ്ടും വനത്തിനുള്ളില്‍ നിന്നും തിരിച്ചെത്തിയ ആന കൂട്ടത്തെ ഓടിക്കുന്നതിനിടയിലാണ് അവശനിലയിലായ ആനകുട്ടിയെ കണ്ടത്.

ആടാം പാറയിലെത്തിയ ആന കൃഷിയിടത്തില്‍ പ്രസവിച്ചതാണന്ന് പ്രദേശവാസികള്‍ പറയുന്നു. ആന കൂട്ടം സ്ഥിരമായി മായി എത്തി കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രദേശമാണ് ആടാം പാറ. ആന കുട്ടിയെ കാണാതായതോടെ ആന കൂട്ടം 500 മീറ്റര്‍ അകലെ വനത്തിനുള്ളില്‍ തമ്പടിച്ചിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ആന കൂട്ടം വനത്തിനുള്ളില്‍ കേന്ദ്രികരിച്ചിരിക്കുന്നത് കൊണ്ട് പ്രദേശവാസികള്‍ ഭയത്തോടെയാണ് വീടുകളില്‍ കഴിയുന്നത്. അവശനിലയിലായ ആനക്കുട്ടിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മുത്തങ്ങയിലേക്ക് കൊണ്ടുപോയി.

Top Stories
Share it
Top