പരിസ്ഥിതി ദിനം: 14,000 സ്‌കൂളില്‍ ഇന്ന് പ്ലാവിന്‍ തൈ നടും

Published On: 2018-06-05 03:30:00.0
പരിസ്ഥിതി ദിനം: 14,000 സ്‌കൂളില്‍ ഇന്ന് പ്ലാവിന്‍ തൈ നടും

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ 14,000 പൊതു വിദ്യാലയങ്ങളില്‍ ഹരിതോത്സവത്തിന് തുടക്കം കുറിക്കും. ഓരോ വിദ്യാലയത്തിലും ചുരുങ്ങിയത് ഒരു പ്ലാവിന്‍ തൈ വീതം നടും.

പ്ലാവിനെ കൂടാതെ മാവ്, സപ്പോട്ട, ചാമ്പ, നെല്ലി തുടങ്ങീ ഫലവൃക്ഷതൈകളും ഔഷധ സസ്യങ്ങളും നടും. ഹരിതോത്സവം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ നിര്‍വ്വഹിക്കും. കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാലയങ്ങളില്‍ പ്ലാവ് നടുന്നത്. 2019 പ്ലാവ് വര്‍ഷമായി ആചരിക്കാനും പരിഗണനയുണ്ട്.

Top Stories
Share it
Top