- Sun Feb 17 2019 14:48:22 GMT+0530 (IST)
- E Paper
Download App

- Sun Feb 17 2019 14:48:22 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് അധാര്‍മികത: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ പെട്ട് രാജിവെച്ച ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അധാര്‍മികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപി നടത്തിയ അഴിമതി എല്ലാവര്‍ക്കുമറിയാം. ഇപി ജയരാജന് അഴിമതി നടത്തിയതായി അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ അന്വേഷണം നടത്തി കണ്ടെത്തിയതാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി ഇ.പി.ജയരാജനെയും പി.കെ.ശ്രീമതി ടീച്ചറെയും താക്കീത് ചെയ്തതുമാണ്.
മാത്രമല്ല ഇ.പി.ജയരാജന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തെറ്റ് സമ്മതിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്നാണ് ഇപ്പോഴത്തെ ഭാഷ്യം. പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ തെറ്റുകാരനായി കണ്ടെത്തിയയാള്‍ വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എങ്ങനെ തെറ്റുകാരനല്ലാതായി? വിജിലന്‍സ് എന്ന സാധനം ഇപ്പോള്‍ ഉണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ലോക്നാഥ്ബെഹ്റയ്ക്ക് വിജിലന്‍സിന്റെ ചുമതല നല്‍കിയതോടെ എല്ലാ കേസുകളും എഴുതിത്തള്ളുകയാണ് ചെയ്തത്. കേസുകള്‍ അട്ടിമറിക്കുന്ന ഏജന്‍സിയായി വിജിലന്‍സ് മാറിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണിത്. ഇപി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
