എഞ്ചിന്‍ പണി മുടക്കി, ഏറനാട് വഴിയില്‍ കുടുങ്ങി

കോഴിക്കോട്: മംഗലാപുരത്ത് നിന്നും നാഗര്‍കോവിലേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങി. കൊയിലാണ്ടിക്കടുത്ത്...

എഞ്ചിന്‍ പണി മുടക്കി, ഏറനാട് വഴിയില്‍ കുടുങ്ങി

കോഴിക്കോട്: മംഗലാപുരത്ത് നിന്നും നാഗര്‍കോവിലേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങി. കൊയിലാണ്ടിക്കടുത്ത് തിരുവങ്ങൂരില്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതോടെ കണ്ണൂര്‍- കോഴിക്കോട് റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. 11.20 ഓടെയാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയത്.

കൊയിലാണ്ടിയില്‍ നിന്നും എഞ്ചിന്‍ കൊണ്ടുവന്ന് എലത്തൂര്‍ സ്റ്റേഷനില്‍ എത്തിച്ചാല്‍ മാത്രമെ എഞ്ചിന്‍ മാറ്റാന്‍ സാധിക്കുകയുള്ളൂ.

Read More >>