പൂയംകുട്ടിയിൽ കുട്ടിയാനയുടെ ജഡം കണ്ടെത്തി

പൂയംകുട്ടി: കുവപ്പാറ ഫോറെസ്റ്റ് സ്റ്റേഷനു താഴെ പീച്ചക്കരക്കടവില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി. ഏകദേശം ഒരു വയസ്സ് തോന്നിക്കുന്ന കുട്ടിയാനയുടെ ജഡമാണ്...

പൂയംകുട്ടിയിൽ കുട്ടിയാനയുടെ ജഡം കണ്ടെത്തി

പൂയംകുട്ടി: കുവപ്പാറ ഫോറെസ്റ്റ് സ്റ്റേഷനു താഴെ പീച്ചക്കരക്കടവില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി. ഏകദേശം ഒരു വയസ്സ് തോന്നിക്കുന്ന കുട്ടിയാനയുടെ ജഡമാണ് ഒഴുകി കരക്കടിഞ്ഞത്.

ജഡത്തിന് ഒരാഴ്ചത്തെ പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. കനത്ത മഴവെള്ളപാച്ചിലില്‍ വീണ് ചത്തതതാകാമെന്നാണ് പ്രാഥമിക നി​ഗമനം. തലയും മറ്റ് ശരീര ഭാ​ഗങ്ങളും ദ്രവിച്ചു പുഴുവരിക്കുന്ന നിലയിലാണ്. ഇന്നലെ വൈകിട്ടാണ് ജഡം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ജഡം സംസ്കരിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

Read More >>