തുര്‍ക്കിയില്‍ വീണ്ടും ഉര്‍ദുഗാന് വിജയം

അന്‍കാര: തുര്‍ക്കിയിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് റെസെപ് തായിപ്പ് ഉര്‍ദുഗാന് വിജയം. ആദ്യ റൗണ്ടില്‍ ഉര്‍ദുഗാന്‍ വിജയിച്ചതായി...

തുര്‍ക്കിയില്‍ വീണ്ടും ഉര്‍ദുഗാന് വിജയം

അന്‍കാര: തുര്‍ക്കിയിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് റെസെപ് തായിപ്പ് ഉര്‍ദുഗാന് വിജയം. ആദ്യ റൗണ്ടില്‍ ഉര്‍ദുഗാന്‍ വിജയിച്ചതായി തെരഞ്ഞെടുപ്പ് നേതൃത്വം അറിയിച്ചു. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്ക് മാറിയ ശേഷമുള്ള നിര്‍ണായക തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടുകളാണ് ഉര്‍ദുഗാന് ലഭിച്ചിട്ടുള്ളത്. മുഖ്യ എതിരാളി റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് മുഹറെം ഇന്‍ജിന് ലഭിച്ചത് 31 ശതമാനം വോട്ടുകളാണ്. ജനാധിപത്യത്തില്‍ ഒരു മുഖ്യപാഠം ലോകത്തെ പഠിപ്പിച്ചു എന്നായിരുന്നു ഉര്‍ദുഗാന്റെ പ്രതികരണം.

2016ലെ പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുര്‍ക്കിയില്‍ ഇപ്പോഴും തുടരുകയാണ്. 2019 നവബംറിലായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും ഉര്‍ദുഗാന്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കുകയായിരുന്നു.

2014ല്‍ പ്രസിഡന്റ് പദവിയിലെത്തുന്നതിന് മുമ്പ് 11 വര്‍ഷം പ്രധാനമന്ത്രിയായിരുന്നയാളാണ് ഉര്‍ദുഗന്‍. ഇത്തവണ കൂടി ജയിച്ചാല്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയ്ക്ക് കീഴില്‍ ഉര്‍ദുഗന്‍ വീണ്ടും പ്രസിഡന്റാവും. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ ഹിതപരിശോധന പാസായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.

Read More >>