അഭിമന്യു വധം: പിടിയിലായവര്‍ പ്രധാന പ്രതികളെന്ന് കമ്മീഷണർ

Published On: 2018-07-10T12:30:00+05:30
അഭിമന്യു വധം: പിടിയിലായവര്‍ പ്രധാന പ്രതികളെന്ന് കമ്മീഷണർ

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായവരെല്ലാം പ്രധാന പ്രതികളാണെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എം.ബി.ദിനേശ്. എല്ലാ പ്രതികളെയും കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും കമീഷണർ അറിയിച്ചു.

ഒരു പ്രതിയുടെ കൂടി അറസ്റ്റ്‌ കൂടി രണ്ട് ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തും. പൊലീസ് അന്വേഷിക്കുന്ന മറ്റ് പ്രതികള്‍ വിദേശത്തേക്ക് കടന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും കമീഷണർ പറഞ്ഞു. അഭിമന്യു കൊല്ലപ്പെട്ട് എട്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിച്ചില്ലെന്നും കേസന്വേഷണം ഇഴയുകയാണെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ ഖണ്ഡിക്കുന്ന നിലപാടാണ് പോലീസ് കമ്മീഷണര്‍ സ്വീകരിച്ചിരിക്കുന്നത്.

ഇനിയും പിടിയിലാവാനുള്ള പ്രതികള്‍ക്കായി അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ ഇവര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടൊയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Top Stories
Share it
Top