അഭിമന്യുവധം: വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എയുടെ ഭാര്യ

കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ച് സിപിഎം എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്...

അഭിമന്യുവധം: വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എയുടെ ഭാര്യ

കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ച് സിപിഎം എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടിയിലും പുറത്തും ചര്‍ച്ചയായിരുന്നു. എന്നാല്‍ സിപിഎമ്മിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് എസ്ഡിപിഐ പ്രചാരണായുധമാക്കേണ്ടെന്ന്‌ പറഞ്ഞ് പിന്നീട് അവര്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

തോപ്പുംപടിയിലെത്തിയ കൊലയാളികള്‍ക്ക് ആരുടെ സംരക്ഷണം ലഭിച്ചെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തായ പാര്‍ട്ടി ബന്ധു നടത്തിയ സംഭാഷണം നേരത്തെ എം.എല്‍.എ ഭാര്യ ഫേസ്ബുക്കില്‍ പങ്കു വച്ചത് ചര്‍ച്ചയായിരുന്നു. സി.പി.എമ്മിന്റെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എയുടെ ഭാര്യയും മുന്‍ ഡി.വൈ.എഫ്.ഐ നേതാവുമായ ജെസിയുടെ ഫേസ്ബുക്കിലാണ് സിപിഎമ്മിനെ പ്രതികൂട്ടിലാക്കികൊണ്ടുള്ള പോസ്റ്റ് ഉണ്ടായിരുന്നത്‌.

പാര്‍ട്ടിയിലെ ചില കൗണ്‍സിലര്‍മാര്‍ക്കും നേതാക്കള്‍ക്കും വര്‍ഗ്ഗീയ ശക്തികളുമായി ബന്ധമുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. തോപ്പുംപടിയില്‍ വന്നിറങ്ങിയ കൊലയാളികള്‍ക്ക് ആര് സംരക്ഷണം നല്‍കിയെന്നും മുന്‍ ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ ജസി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു.

പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റ്: <>

Read More >>