ബാലതാരങ്ങളുടെ ഉള്‍പ്പെടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ട് നിരീക്ഷണത്തില്‍

Published On: 2018-04-04 06:45:00.0
ബാലതാരങ്ങളുടെ ഉള്‍പ്പെടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ട് നിരീക്ഷണത്തില്‍

ബാലതാരങ്ങള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്തവരുടെ ചിത്രങ്ങള്‍ ലൈംഗീകച്ചുവയുള്ള വിവരണങ്ങളോടു കൂടി പങ്കുവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് നിരീക്ഷണത്തില്‍. ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ രണ്ട് ബാലതാരങ്ങള്‍ പരാതി സമര്‍പ്പിച്ച സാഹചര്യത്തിലാണ് കേരള പോലീസിന്റെ നടപടി. കേരളത്തില്‍ നിന്നാണ് ഈ ഫേസ്ബുക്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. 2016 മുതല്‍ ഈ അക്കൗണ്ടിലൂടെ നടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങടക്കമുള്ളവ നിരന്തരം പ്രചരിപ്പിക്കുന്നുണ്ട്.

Top Stories
Share it
Top