മദ്യപാനം പ്രോത്സാഹിപ്പിച്ചു; ജിഎൻപിസി അഡ്മിനെ തേടി എക്സൈസ്

കൊച്ചി: ഫെയ്സ്ബുക്കില്‍ വന്‍ജനപ്രീതി പിടിച്ചു പറ്റിയ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി) എന്ന ഗ്രൂപ്പിന്റെ അഡ്മിനെതിരെ എക്സൈസ് വകുപ്പ്...

മദ്യപാനം പ്രോത്സാഹിപ്പിച്ചു; ജിഎൻപിസി അഡ്മിനെ തേടി എക്സൈസ്

കൊച്ചി: ഫെയ്സ്ബുക്കില്‍ വന്‍ജനപ്രീതി പിടിച്ചു പറ്റിയ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി) എന്ന ഗ്രൂപ്പിന്റെ അഡ്മിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. അഡ്മിന്‍മാരായ ടിഎല്‍ അജിത്ത്കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിലവില്‍ ഇരുവരും ഒളിവിലാണെന്നാണ് വിവരം.

എക്‌സൈസ് കമ്മിഷണറുടെ നിർദേശ പ്രകാരം തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലാണു കേസെടുത്തത്. മദ്യപാനത്തിനു പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും, പരസ്യ പ്രചാരണം നടത്തുന്നതുമായ ഫെയ്സ്ബുക് പോസ്റ്റുകളുടെ പേരിലാണു കേസ്.

മണ്ണന്തല എക്‌സൈസ് ഓഫിസിനാണ് അന്വേഷണ ചുമതല. ഗ്രൂപ്പിന്റെ മറ്റ് 36 അഡ്മിന്മാരെ കുറിച്ചും എക്സൈസ് അന്വേഷണം നടന്നു വരികയാണ്. ജിഎൻപിസി ഗ്രൂപ്പിൽ കൊച്ചു കുട്ടികളെ വരെ മദ്യത്തിന്റെ കൂടെ നിർത്തിയുള്ള ഫോട്ടോകൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ഫോട്ടോകൾ പ്രിന്റ് എടുത്ത് തെളിവിനായി സ്വീകരിച്ചു. പൊതുസമൂഹത്തിനു തെറ്റായ സന്ദേശവും മദ്യാസക്തിയുണ്ടാക്കുന്നതുമായ പ്രചാരണമാണ് ഗ്രൂപ്പ്‌ നടത്തുന്നതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.


Read More >>