അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published On: 24 Jun 2018 4:15 AM GMT
അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ അലക്‌സാണ്ടറുടെ മകന്‍ ദീനു അലക്‌സാണ്ടറിന്റെ മൃതദേഹമാണ് കോട്ടയം ഇല്ലിക്കലില്‍ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞദിവസം മീനച്ചിലാറ്റില്‍ എട്ടുമണിക്കൂറോളം അഗ്നിശമനസേനയുടേയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരട്ടില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ദിനുവിന്റെ ഫോണ്‍ ആറുമാനൂര്‍ കടവില്‍ നിന്ന് ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ പൊലീസ് നായ ആറുമാനൂര്‍ കടവിലേക്കുതന്നെ രണ്ടുവട്ടവും മണം പിടിച്ച് ഓടിയതി നാലാണ് ആറ്റില്‍ പ്രധാനമായും തിരയുന്നത്. ലോകകപ്പില്‍ അര്‍ജന്റീന കഴിഞ്ഞ ദിവസം തോറ്റതിനെ തുടര്‍ന്നാണു ദീനുവിനെ കാണാതായത്.

Top Stories
Share it
Top