നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍  പ്രവേശനപരീക്ഷയില്‍ കോഴിക്കോട്ടുകാരിക്ക് ഒന്നാം റാങ്ക് 

വെബ് ഡസ്‌ക്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കോഴിക്കോട് സ്വദേശി ഫ്രാസിന്‍ സലീമിന് ഒന്നാം റാങ്ക്. മുന്‍ ഗവ...

നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍  പ്രവേശനപരീക്ഷയില്‍ കോഴിക്കോട്ടുകാരിക്ക് ഒന്നാം റാങ്ക് 

വെബ് ഡസ്‌ക്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കോഴിക്കോട് സ്വദേശി ഫ്രാസിന്‍ സലീമിന് ഒന്നാം റാങ്ക്. മുന്‍ ഗവ പ്ലീഡറും, പബ്ലിക്ക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ എംകെ സലീമിന്റെയും, ടിപി ഷമി സലീമിന്റെയും മകളാണ് ഫര്‍സിന്‍.

ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമായി ആറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിച്ച പരീക്ഷയിലാണ് ഒബിസി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി മാസ്റ്റര്‍ ഓഫ് ഡിസൈന്‍ കോഴ്സിനായി ഈ മിടുക്കി യോഗ്യത നേടിയത്. കേരളത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരാള്‍ ഈ നേട്ടം കൈവരിക്കുന്നത് എന്നതിനാല്‍ ഫര്‍സിന്റെ റാങ്കിന് തിളക്കം കൂടുതലാണ്. രാജ്യത്ത് ആകെ 15 സീറ്റ് മാത്രമുള്ള ഡിസൈന്‍ ഫോര്‍ റീടെയില്‍ എക്സ്പീരിയന്‍സ് ബിരുദാനന്തര ബിരുദ കോഴ്സിന് ബാംഗ്ലൂര്‍ എന്‍ഐഡിയില്‍ ചേര്‍ന്ന് പഠിക്കാനാണ് ഫര്‍സിന്റെ തീരുമാനം.

കണ്ണൂര്‍ നിഫ്റ്റില്‍ നിന്നും ബാച്ചിലര്‍ ഓഫ് ഡിസൈന്‍സില്‍ മികച്ച മാര്‍ക്ക് നേടിയ ഫ്രാസിന്‍ ഡല്‍ഹിയില്‍ നടന്ന ഫാഷന്‍ ഒളിമ്പ്യാഡിലും പങ്കെടുത്തിട്ടുണ്ട്.

Story by
Read More >>