സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍; പി. ശശിയുടെ സഹോദരനെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ശശിയുടെ സഹോദരന്‍ പി.സതീശനെ...

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍; പി. ശശിയുടെ സഹോദരനെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ശശിയുടെ സഹോദരന്‍ പി.സതീശനെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്ററേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് സതീശനെ റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്.

ഫറോക്ക് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബാ പോലീസ് വഞ്ചനാകുറ്റം ചുമത്തി ഇന്നലെ സതീഷനെ അറസ്റ്റ് ചെയ്തത്.
തദ്ദേശസ്വയംഭരണ വകുപ്പില്‍ ജോലി ചെയ്യവേ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാമെന്നു പറഞ്ഞാണ് രണ്ടര ലക്ഷത്തോളം രൂപ പലതവണയായി സതീഷന്‍ തട്ടിയെടുത്തതൊണ് യുവതിയുടെ പരാതി.

അതേസമയം കണ്ണൂര്‍ എയര്‍ പോര്‍ട്ടില്‍ ജോലിവാഗ്ദാനം ചെയ്ത് കോഴിക്കോട് ഒളവണ്ണ സ്വദേശഇകളായ യുവാക്കളില്‍ നിന്നും പി സതീഷന്‍ പണം തട്ടിയെടുത്തതായി വേറെയും പരാതികളുയര്‍ന്നിട്ടുണ്ട്. സതീഷനുമായി കാലങ്ങളായി യാതൊരു ബന്ധവുമില്ലായെന്ന് പി.ശശി നേരത്തെ പറഞ്ഞിരുന്നു

Read More >>