സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍; പി. ശശിയുടെ സഹോദരന്‍  അറസ്റ്റില്‍

Published On: 2018-05-04 12:30:00.0
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍; പി. ശശിയുടെ സഹോദരന്‍  അറസ്റ്റില്‍

കോഴിക്കോട്: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ശശിയുടെ സഹോദരന്‍ പി.സതീശനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരുടെ പേരു പറഞ്ഞ് പ്രതി പലരില്‍ നിന്നായി പണം തട്ടിയെന്നാണ് പരാതിയുള്ളത്.

പ്രതിയെ കോഴിക്കോട് കസബ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും. അതേസമയം സതീശനുമായി കാലങ്ങളായി യാതൊരു ബന്ധവുമില്ലെന്ന് പി. ശശി പ്രതികരിച്ചു.


Top Stories
Share it
Top