ചെർക്കളയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു 

Published On: 2018-07-02T14:00:00+05:30
ചെർക്കളയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു 

കാസര്‍ഗോഡ്: ചെര്‍ക്കള ടൗണിലുള്ള വൈമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് തീപിടുത്തമുണ്ടായത്. തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ ഫയര്‍ഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു.

ചെര്‍ക്കള സ്വദേശി ജലീലിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍ മാര്‍ക്കറ്റ്. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് തീയണച്ചു. അകത്തുണ്ടായിരുന്നവര്‍ പുറത്തേക്കോടിയതിനാല്‍ അത്യാഹിതം ഒഴിവായി.

മുകൾനിലയിലെ ഇടനാഴിയില്‍ വച്ചിരുന്ന ജനറേറ്റര്‍ ചൂടുപിടിച്ച് തൊട്ടടുത്ത് കൂട്ടിയിരുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് തീപടര്‍ന്നാണ് വന്‍ തീപിടുത്തമുണ്ടായത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Top Stories
Share it
Top