കൊച്ചി തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ഒരാൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു 

Published On: 2018-06-13T21:00:00+05:30
കൊച്ചി തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ഒരാൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു 

കൊച്ചി: കൊച്ചി തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ച് ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ത്യൻ കപ്പലായ എം വി നളിനിയാണ് അപകടത്തില്‍ പെട്ടത്. കൊച്ചി തീരത്ത് നിന്ന് 14.5 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ചാണ് കപ്പലിന് തീപിടിച്ചത്. വൈകുന്നേരത്തോടെയാണ് കപ്പലിൽ തീപ്പിടിത്തം ഉണ്ടായത്. നാഫ്തയുമായെത്തിയ കപ്പൽ നങ്കൂരമിട്ട് കിടക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

എഞ്ചിൻ റൂമിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. 22 ജീവനക്കാരാണ് കപ്പലിലുള്ളത്. പൊള്ളലേറ്റ ആളുടെ നില ഗുരുതരമാണ്. നാവിക സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി നാവിക സേനയുടെ കപ്പലായ ഐഎൻഎസ് കൽപ്പേനിയും സീ കിംഗ് ഹെലികോപ്റ്ററും സജ്ജമാക്കിയിട്ടുണ്ട്. കോസ്റ്റ് ഗാർഡും സഹായത്തിന് എത്തിയിട്ടുണ്ട്. എന്നാൽ മോശം കാലാവസ്ഥയും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്


Top Stories
Share it
Top